:: തെറ്റ് തിരുത്തുമ്പോൾ


തെറ്റ് തിരുത്തുമ്പോൾ

ചോദ്യം: നാം ഒരാളെ [അയാളുടെ തെറ്റിന്റെ അടിസ്ഥാനത്തിൽ] സൂക്ഷിക്കണമെന്ന് പറയുമ്പോൾ അയാളുടെ നന്മകളും എടുത്തു പറയണമെന്ന് നിർബ്ബന്ധമുണ്ടോ?

ഫത് വ: നിങ്ങൾ അവരുടെ നന്മകൾ എടുത്തു പറഞ്ഞാൽ അതിന്നർത്ഥം നിങ്ങൾ അവരെ പിൻപറ്റുവാൻ ആളുകളെ ക്ഷണിക്കുന്നുവെന്നാണ്. അതുകൊണ്ട് അവരുടെ നന്മകൾ എടുത്തു പറയേണ്ടതില്ല. മറിച്ച് അവർ ചെയ്ത തെറ്റ് എന്താണോ അതുമാത്രം വ്യക്തമാക്കുക. കാരണം അവരെ തസ്കിയത്ത് നടത്തുവാൻ നീ ഏൽപ്പിക്കപ്പെട്ടിട്ടില്ല. അവർ തൗബ ചെയ്യുവാനും മറ്റുള്ളവരും ഇത്തരം തെറ്റുകളെ സൂക്ഷിക്കുവാനും വേണ്ടി അവരുടെ അടുത്തുള്ള തെറ്റ് വ്യക്തമാക്കുവാനേ നീ ഏൽപ്പിക്കപ്പെട്ടിട്ടുള്ളൂ. [മാത്രമല്ല] അവർ അകപ്പെട്ടിട്ടുള്ള തെറ്റുകൾ - ശിർക്കോ കുഫ്റോ ആണെങ്കിൽ - അവരുടെ മുഴുവൻ നന്മകളെയും അത് ഇല്ലാതാക്കിക്കളയും. ഇനി ചിലപ്പോൾ അവ [തിന്മകൾ] അവരുടെയടുത്തുള്ള നന്മകളേക്കാൾ അധികമായേക്കാം. മറ്റുചിലപ്പോൾ നിന്റെ കാഴ്ചപ്പാടിൽ നന്മകളായി തോന്നിയേക്കാം. അവ അല്ലാഹുവിങ്കൽ നന്മയായിക്കൊള്ളണമെന്നില്ല. [ചുരുക്കത്തിൽ ഒരാളുടെ തെറ്റ് വിശദീകരിക്കുന്ന സന്ദർഭത്തിൽ അയാളുടെ നന്മകൾ കൂടി എടുത്തു പറയണമെന്ന ചില ബിദഈ കക്ഷികളുടെ വാദം തെറ്റാണെന്ന് മനസ്സിലായല്ലോ] **


source:
"الأجوبة المفيدة عن أسئلة المناهج الجديدة"
للشيخ صالح الفوزان حفظه الله
 

www.wayofsahaba.blogspot.com

----------------------------------------------------------------------------------------------------------------------------------------------
** ബ്രാക്കറ്റിൽ കൊടുത്തത് ശൈഖിന്റെ വാചകമല്ല.