:: സലഫിയ്യത്ത് ഒരു കക്ഷിയല്ല

സലഫിയ്യത്ത് ഒരു കക്ഷിയല്ല

ചോദ്യം: സലഫിയ്യത്ത് ഒരു കക്ഷിയാണോ? അതിലേക്ക് ചേര്‍ത്തുപറയല്‍ തെറ്റാണോ?

ഫത് വ: സലഫിയ്യത്ത് എന്നാല്‍ രക്ഷപ്പെടുന്ന കക്ഷിയാണ്. അവരാണ് അഹ് ലുസ്സുന്നത്തി വല്‍ ജമാഅത്ത്. അത് ഒരിക്കലും കക്ഷികളായി പറയപ്പെടുന്ന ഒരു കക്ഷിയേ അല്ല. മറിച്ച് അവര്‍ പരിശുദ്ധ ദീനിലും സുന്നത്തിലും നിലക്കൊള്ളുന്ന ജമാഅത്താണ്. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:
 «لاَ تَزَالُ طَائِفَةٌ مِنْ أُمَّتِى ظَاهِرِينَ عَلَى الْحَقِّ لاَ يَضُرُّهُمْ مَنْ خَالَفَهُمْ»  [رواه مسلم]
"എന്റെ സമുദായത്തില്‍ നിന്നും ഒരു വിഭാഗം ഖിയാമത്തുനാള്‍ വരേക്കും സത്യത്തില്‍ പ്രകടമായി നിലക്കൊള്ളും. അവരെ എതിര്‍ക്കുന്നവരാരും അവര്‍ക്ക് ഉപദ്രവം വരുത്തുകയില്ല".

നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: 
«وَإِنَّ بني إسرائيل تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً ، وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً ، كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً» قَالُوا: وَمَنْ هِيَ يَا رَسُولَ اللهِ؟ قَالَ: «مَا أَنَا عَلَيْهِ وَأَصْحَابِي» [الترمذي:2641، حسنه الألباني].

"തീര്‍ച്ചയായും ബനൂ ഇസ്രാഈല്യര്‍ എഴുപത്തിരണ്ടില്പരം കക്ഷികളായി പിരിഞ്ഞു. എന്റെ  സമുദായം എഴുപത്തിമൂന്നില്പരം കക്ഷികളായി പിരിയും. അവരില്‍ ഒന്നൊഴിച്ച് മറ്റെല്ലാ മില്ലത്തും നരകത്തിലായിരിക്കും". അവര്‍  (സഹാബികള്‍) ചോദിച്ചുഃ അല്ലാഹുവിന്റെ റസൂലേ, ആരാണ് ആ (രക്ഷപ്പെടുന്ന)വര്‍?. അദ്ദേഹം പറഞ്ഞുഃ "ഞാനും എന്റെ  സഹാബത്തും ഏതൊരു നിലപാടിലാണോ ആ നിലപാടിലുള്ളവര്‍".  (തിര്‍മിദി).

അപ്പോള്‍ സലഫിയ്യത്ത്  എന്നാല്‍ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെയും സ്വഹാബികളുടെയും സലഫിന്റെയും മാര്‍ഗ്ഗത്തില്‍ നിലക്കൊള്ളുന്ന വിഭാഗമാണ്. ഒരിക്കലും ഈ കാലഘട്ടത്തില്‍ രൂപപ്പെട്ടിട്ടുള്ള ഒരു കക്ഷിയല്ല. മറിച്ച് നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലം മുതല്‍ക്കെ നിലനിന്നുപോരുന്ന പൗരാണികമായ ജമാഅത്താണത്. നബി സല്ലല്ലാഹു അലൈഹി വസല്ലം അറിയിച്ചതുപോലെ അത് ഖിയാമത്തുനാള്‍ വരേക്കും സത്യത്തില്‍ നിലനിന്നുകൊണ്ടേയിരിക്കും.

source:
 "الأجوبة المفيدة عن أسئلة المناهج الجديدة"
للشيخ صالح الفوزان حفظه الله