:: സലഫിന്റെ വാക്കുകള്‍ -1


من آثار السلف
സലഫിന്റെ വാക്കുകള്‍-1



ഉമര്‍ റളിയല്ലാഹു അന്‍ഹു പറഞ്ഞു:
«إِيَّاكُمْ وَأَصْحَابَ الرأْيِ فَإنَّهُمْ أَعْدَاءُ السُنَنِ، 
أَعْيَتْهُم الْأَحَادِيثُ أَنْ يَحْفَظُوهَا، فَقَالُوا بِالرَّأْيِ، فَضَلُّوا وَأَضَلُّوا»
സ്വന്താഭിപ്രായം പറയുന്നവരെ നിങ്ങള്‍ സൂക്ഷിക്കുക. അവര്‍ സുന്നത്തിന്റെ ശത്രുക്കളാണ്. ഹദീസുകള്‍ മനപ്പാഠമാക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ സ്വന്താഭിപ്രായം പറഞ്ഞുതുടങ്ങി. അങ്ങനെ അവര്‍ സ്വയം വഴികേടിലാവുകയും ആളുകളെ വഴികേടിലാക്കുകയും ചെയ്തു. റളിയല്ലാഹു അന്‍ഹു പറഞ്ഞു:


*******

ഇബ്‌നു മസ്ഊദ് റളിയല്ലാഹു അന്‍ഹു പറഞ്ഞു:
«وَاللهِ إِنَّ الَّذِي يُفْتِي النَّاسَ في كُلِّ مَا يَسْأَلُونَهُ لَمَجْنُونٌ»
അല്ലാഹുവാണെ സത്യം! ബുദ്ധിഭ്രംശം സംഭവിച്ചവനല്ലാതെ ചോദിക്കപ്പെടുന്ന എല്ലാ വിഷയത്തിലും ഫത് വ നല്‍കുകയില്ല.
((അല്ലാഹുവിന്റെ പേരില്‍ അറിവില്ലാതെ സംസാരിക്കുകയെന്നത് ശിര്‍ക്കിനേക്കാള്‍ ഗൗരവമുള്ളതായിട്ടാണ് വിശുദ്ധഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "ആരെങ്കിലും എന്റെ പേരില്‍ ഞാന്‍ പറയാത്തത് പറഞ്ഞാല്‍ അവന്‍ നരകത്തില്‍ അവന്റെ സ്ഥാനം ഒരുക്കിക്കൊള്ളട്ടെ". അതിനാല്‍ ദീനിന്റെ പേരില്‍ സംസാരിക്കുമ്പോള്‍ അതിയായി സൂക്ഷിക്കേണ്ടതുണ്ട്. അറിയുക! അറിവില്ലാത്ത കാര്യങ്ങളില്‍ ചോദിക്കപ്പെട്ടാല്‍ അറിയില്ല എന്ന് പറയല്‍ അമ്പിയാക്കളുടെയും സലഫുസ്സ്വാലിഹീങ്ങളുടെയുമെല്ലാം രീതിയാണ്. എന്നാല്‍ ഇന്ന്‍ പ്രബോധനരംഗത്തുള്ള ഏതാണ്ടെല്ലാ സംഘടനാ പ്രബോധകര്‍ക്കും ഈ രീതി അന്യമാണെന്നത് ഖേദകരം തന്നെ.))

*******

ഇമാം അഹ് മദ് റഹിമഹുല്ലാഹ് പറഞ്ഞു:
«إِيَّاكَ أَنْ تَتَكَلَّمَ فيِ مَسْأَلَةٍ لَيْسَ لَكَ فيِهَا إِمَامٌ»
മുമ്പാരും പറഞ്ഞിട്ടില്ലാത്ത ഒരു മസ്അല സംസാരിക്കുന്നത് നീ അങ്ങേയറ്റം സൂക്ഷിക്കുക.

*******

മസ് റൂഖ് റഹിമഹുല്ലാഹ് പറഞ്ഞു:
«بِحَسْبِ الرَّجُلِ مِنَ العِلْمِ أَنْ يَخْشَى الله تَعَالَى، وَبِحَسْبِ الرَّجُلِ مِنَ الْجَهْلِ أَنْ يعْجَبَ بِعِلْمِهِ»
ഒരാള്‍ക്ക് അറിവായിട്ട് അല്ലാഹുവിനെ ഭയപ്പെടുക എന്നത് തന്നെ മതി. ഇനി ആരെങ്കിലും നേടിയ അറിവ് കൊണ്ട് പെരുമ നടിക്കുകയാണെങ്കില്‍ അയാള്‍ക്ക് അജ്ഞതയായിട്ടതുതന്നെ മതി.
((അറിവ് നേടും തോറും അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും സൂക്ഷ്മതയും കൂടണം.  അങ്ങനെയുള്ള അറിവാണ് യഥാര്‍ത്ഥ അറിവ്. ഇനി ആരെങ്കിലും നേടിയ അറിവ് കൊണ്ട് പെരുമ നടിച്ചാല്‍ അയാളാണ് ഏറ്റവും വലിയ അജ്ഞന്‍.))

*******

ഇമാം ഔസാഈ റഹിമഹുല്ലാഹ് പറഞ്ഞു:
«عَلَيْكَ بِآثَارِ مَنْ سَلَفَ وَإِنْ رَفَضَكَ النَّاسُ، وَإِيَّاكَ وَآرَاءَ الرِّجَالِ وَإِنْ زَخْرَفُوا لَكَ ِبالْقَوْلِ»
ജനങ്ങളൊക്കെ നിന്നെ ഒഴിവാക്കിയാലും ശരി സലഫിന്റെ ആസാറു(آثار)കള്‍ നീ മുറുകെപ്പിടിക്കുക. എത്രതന്നെ ഭംഗിവാക്കുകളിലായിരുന്നാലും ശരി ആളുകളുടെ അഭിപ്രായങ്ങളെ നീ സൂക്ഷിക്കുക.

*******

ഇബ്‌നു മസ്ഊദ് റളിയല്ലാഹു അന്‍ഹു പറഞ്ഞു:
«الْإِقْتِصَادُ فيِ السُنَّةِ خَيْرٌ مِنَ الْإِجْتِهَادِ فيِ بِدْعَةٍ»
ബിദ്അത്തില്‍ കഠിനപരിശ്രമം നടത്തുന്നതിനേക്കാള്‍ എത്രയോ ഉത്തമമായിട്ടുള്ളത്‌ സുന്നത്തില്‍ മിതത്വം പാലിക്കലാണ്.
((സുന്നത്ത് പഠിക്കുക; സുന്നത്തനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക; പ്രവര്‍ത്തനങ്ങളുടെ തോത് എത്ര കുറഞ്ഞാലും ശരി. ബിദ്അത്തിനെ സൂക്ഷിക്കുക. അത് നല്ലതാണെന്ന് ചെയ്യുന്നവര്‍ക്ക് തോന്നും. യഥാര്‍ത്ഥത്തില്‍ ഒരാള്‍ ബിദ്അത്ത്  ചെയ്യും തോറും അയാള്‍ അല്ലാഹുവില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ് ചെയ്യുക. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "മുഴുവന്‍ ബിദ്അത്തും വഴികേടാണ്." ഇബ്‌നു ഉമര്‍ റളിയല്ലാഹു അന്‍ഹു പറഞ്ഞു: "ബിദ്അത്തുകളെല്ലാം വഴികേടാണ്; ജനങ്ങള്‍ അതിനെ നല്ലതായി കണ്ടിരുന്നാല്‍ പോലും"വന്‍പാപങ്ങളേക്കാള്‍ ഗൗരവമേറിയ  ഈ ബിദ്അത്ത് കുഫ്റിലേക്കുള്ള വഴി കൂടിയാണ്.))

*******

സുഫ് യാനുസ്സൌരി റഹിമഹുല്ലാഹ് പറഞ്ഞു:
«البِدْعَةُ أَحَبُّ إِلَى إِبْلِيس مِنَ المَعْصِيَةِ، فَإِنَّ المَعْصِيَةَ يُتَابُ مِنْهَا وَالبِدْعَةُ لَا يُتَاُب مِنْهَا»
തിന്മയെക്കാള്‍ ഇബ് ലീസിന്നിഷ്ടം ബിദ്അതുകളാണ്.  തിന്മകളില്‍ നിന്ന്‍ (ആളുകള്‍) തൗബ ചെയ്ത് മടങ്ങുന്നു. എന്നാല്‍ ബിദ്അത്തുകളില്‍ നിന്നവര്‍ തൗബ ചെയ്ത് മടങ്ങുന്നില്ല.

 



wayofsahaba.blogspot.com