بسم الله الرحمن الرحيم
സംഘടന നിര്‍ബന്ധമാണെന്നോ?!
സംഘടന രൂപീകരിക്കുവാന്‍ ഇസ്‌ലാം കല്‍പ്പിക്കുന്നില്ല. ശരി; പിന്നെ നാം എങ്ങനെ ദഅ'വത്ത് നടത്തും? നാം എങ്ങനെ പ്രവര്‍ത്തിക്കും? അറിവ് നേടുക. അത് വെളിച്ചമാണ്. തെളിവ് കണ്ടെത്തുക. അത് ശക്തിയാണ്. അതുമായി മാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. നേടിയ അറിവ് പ്രാവര്‍ത്തികമാക്കുക. അത് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുക. ആ മാര്‍ഗ്ഗത്തില്‍ പ്രയാസങ്ങള്‍ സഹിക്കുക. ത്യാഗത്തിന് മുതിരുക. സംഘടനയുടെ സ്ഥാനം അറിവിന് നല്‍കുക. സംഘടനാ പ്രവര്‍ത്തനത്തിന് വേണ്ടി ഒരു മുസ്‌ലിം ചെലവഴിക്കുന്ന സമയം അറിവ് നേടാന്‍ വേണ്ടി ചെലവഴിച്ചിരുന്നുവെങ്കില്‍ ഇവിടെ ഭാവനാതീതമായ മാറ്റങ്ങളുണ്ടാകുമായിരുന്നു. അതാണ് നന്മ. ആ നന്മയില്‍ പരസ്പരം സഹകരിക്കുക. അതിനാണ് മുസ്‌ലിംകള്‍ കല്പിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെയാണ് നബിതിരുമേനിയുടെ കാലം തൊട്ട് വളരെ പില്‍ക്കാലം വരെ മുസ്‌ലിംകള്‍ മുന്നേറിയത്. രക്ഷയുടെ മാര്‍ഗ്ഗം അല്ലാഹു പറയുന്നു:
﴿وَتَعَاوَنُوا عَلَى الْبِرِّ
وَالتَّقْوَى وَلا تَعَاوَنُوا عَلَى الإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ
إِنََّ اللَّهَ شَدِيدُ الْعِقَابِ﴾ [المائدة:2]
നിങ്ങള്‍ പുണ്യത്തിലും ഭക്തിയിലും അന്യോന്യം സഹകരിക്കുക. നിങ്ങള്‍ പാപത്തിലും ശത്രുതയിലും സഹകരിക്കാതിരിക്കുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (സൂ: മാഇദ: 2).
സംഘടനയിലൂടെ വളര്‍ന്നുവന്ന ഒരാള്‍ക്ക് സംഘടനയില്ലാതെ എങ്ങനെ പ്രബോധനം നിര്‍വ്വഹിക്കുമെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. എന്നാല്‍ മുസ്‌ലിംകളുടെ ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്‌താല്‍ കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാനാവും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് സംഘടനകള്‍ ഉണ്ടായത്. അതിനുമുമ്പ് ലോകത്തുടനീളം വ്യാപിച്ചു കിടക്കുന്ന മുസ്‌ലിംകള്‍ മുസ്‌ലിം നാടുകളിലാവട്ടെ ന്യൂനപക്ഷ പ്രദേശങ്ങളിലാവട്ടെ സംഘടനയില്ലാതെയാണ് ദീന്‍ നിലനിര്‍ത്തിപ്പോന്നത്. ദീനീ പ്രബോധനം നടത്തിയത്. ഇസ്‌ലാമിന് സംഘടനാ രഹിതമായ ചരിത്രമേയുള്ളൂ. ഇരുപതാം നൂറ്റാണ്ടിനുശേഷം മാത്രമാണ് സംഘടന ഇസ്‌ലാമുമായും ദഅ'വത്തുമായും ബന്ധപ്പെടുന്നുള്ളൂ. നാം പിന്നിട്ടുപോന്ന ചരിത്രം ഒരു ഗുണപാഠത്തിനു വേണ്ടിയെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കും.*
wayofsahaba.blogspot.com
* source: "sangadana thinmayaanu" by Zubair Moulavi (hafidahullah).